യുപിയില്‍ ഓടുന്ന കാറില്‍ പതിനാലുകാരിയെ എസ്‌ഐയും യൂട്യൂബറും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
പെണ്‍കുട്ടിയെ റെയില്‍വെ ട്രാക്കിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് പെണ്‍കുട്ടിയെ രണ്ട് മണിക്കൂറോളം പീഡിപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ റെയില്‍വെ ട്രാക്കിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് പെണ്‍കുട്ടിയെ രണ്ട് മണിക്കൂറോളം പീഡിപ്പിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടിയെ പിന്നീട് വീടിന്‍റെ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തു.
അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ അമിത് കുമാർ മൗര്യ, യൂട്യൂബർ ശിവ്ബരൻ യാദവ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. യാദവിനെ അറസ്റ്റ് ചെയ്തെങ്കിലും ഒളിവില്‍ പോയ എസ്‌ഐയെ പിടികൂടാന്‍ നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച എസ്‌ഐയുടെ എസ്‌യുവി കാറും പൊലീസ് കണ്ടെടുത്തു.
tRootC1469263">സംഭവം നടക്കുന്ന സമയത്ത് പ്രതിയായ എസ്‌ഐ മൗര്യ സച്ചേണ്ടിയില്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പരാതി ലഭിച്ചിട്ടും കൃത്യമായ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വരുത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദിനേശ് ചന്ദ്ര ത്രിപാഠിയെ സ്ഥലംമാറ്റുകയും എസ്‌എച്ച്‌ഒ വിക്രം സിങ്ങിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
.jpg)


