ഇൻഡോറിൽ കെട്ടിടം തകർന്നുവീണ് നാല് സ്ത്രീകള്‍ മരിച്ചു

X

പഴയ കെട്ടിടം പൊളിക്കുന്നതിനിടെ വീടിന്റെ മതിലും സമീപത്തെ കെട്ടിടത്തിന്റെ ഭാഗങ്ങളും തകര്‍ന്നുവീണ് നാല് വനിതാ തൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടു.

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്ത് സന്‍വേറില്‍ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ വീടിന്റെ മതിലും സമീപത്തെ കെട്ടിടത്തിന്റെ ഭാഗങ്ങളും തകര്‍ന്നുവീണ് നാല് വനിതാ തൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടു.

അപകടത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി റീന (30), സീമാ ബായി (33), ചന്ദാ ബായി (30), സുശീലാ ബായി (50) എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സന്തോഷ് ബായിയെ സന്‍വേറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും, മഞ്ജു ബായി, സുന്ദര്‍ ബായി, സുനില്‍, ദിലീപ് എന്നിവരെ എം വൈ ആശുപത്രിയിലുമാണ് ചികിത്സയ്ക്കായി മാറ്റിയിട്ടുള്ളത്.

വിവരമറിഞ്ഞ് പോലീസും ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റാരെങ്കിലും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Tags