ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍

death

അയല്‍വാസികള്‍ ചേർന്ന് വാതില്‍ പൊളിച്ച്‌ അകത്തുകടന്നപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന നാല് മൃതദേഹങ്ങള്‍ കണ്ടത്

ഫിറോസ്പൂർ: പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍.മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം അമൻദീപ് സിംഗ് എന്ന 42-കാരൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ സംഭവം പുറംലോകം അറിഞ്ഞത്.വ്യാഴാഴ്ച രാവിലെ ജോലിക്കായി എത്തിയ വീട്ടുജോലിക്കാരി വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടപ്പോള്‍.

tRootC1469263">

പലതവണ വിളിച്ചിട്ടും വാതിലില്‍ മുട്ടിയിട്ടും പ്രതികരണമില്ലാതായതോടെ ഇവർ മുകള്‍നിലയിലെ വാടകക്കാരെ വിവരമറിയിച്ചു. തുടർന്ന് അയല്‍വാസികള്‍ ചേർന്ന് വാതില്‍ പൊളിച്ച്‌ അകത്തുകടന്നപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന നാല് മൃതദേഹങ്ങള്‍ കണ്ടത്. ഉടൻ തന്നെ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.

Tags