മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ എസ്.എല്‍ അക്ഷയ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

d

മുപ്പത്തിയൊമ്പത് വയസുകാരനായ എസ്.എല്‍ അക്ഷയ് കര്‍ണാടകയിലെ അറിയപ്പെടുന്ന ബൗളര്‍മാരില്‍ ഒരാളാണ്. കര്‍ണാടക സ്റ്റേറ്റ് ടീമിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്.

ബംഗളുരു: കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ എസ്.എല്‍ അക്ഷയ് മൈതാനത്ത് വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.ഷിവമോഗ സ്വദേശിയായ എസ്.എല്‍ അക്ഷയ്‌ക്ക് കെ.ആര്‍ പുരത്ത് മൂന്നാം ഡിവിഷന്‍ മത്സരം കളിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെതന്നെ താരത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മുപ്പത്തിയൊമ്പത് വയസുകാരനായ എസ്.എല്‍ അക്ഷയ് കര്‍ണാടകയിലെ അറിയപ്പെടുന്ന ബൗളര്‍മാരില്‍ ഒരാളാണ്. കര്‍ണാടക സ്റ്റേറ്റ് ടീമിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗിലും (മഹാരാജ ട്രോഫി കെഎസ്‌സിഎ ടി20) കളിച്ചിട്ടുള്ള താരമാണ്. കെ.ആര്‍ പുരത്ത് നടന്ന മൂന്നാം ഡിവിഷന്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ എസ്.എല്‍ അക്ഷയ്‌ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു 

 

Tags