പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം; കൈക്ക് പരിക്കേറ്റ് ആശുപത്രിയില്‍

Former Punjab Deputy Chief Minister Sukhbir Singh Badal attacked; injured in hand, hospitalized

മുംബൈ: ശിരോമണി അകാലിദള്‍ അധ്യക്ഷനും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനു നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദെഡിലെ മാതാ സാഹിബ് ഗുരുദ്വാരയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കൈക്ക് പരിക്കേറ്റ സുഖ്ബീര്‍ സിങ് ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആക്രമണം തടയാന്‍ ശ്രമിച്ച സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. വിഹാംഗ് വിഭാഗക്കാരനാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സുഖ്ബീറിനു നേര്‍ക്ക് ആക്രമണം ഉണ്ടാകുമ്പോള്‍ അകാലിദള്‍ എംപിയായ ഹര്‍ സിമ്രത് കൗര്‍ ബാദലും ഒപ്പമുണ്ടായിരുന്നു. സുഖ്ബീര്‍ സിങ് ബാദലിന്റെ വയറ്റില്‍ കുത്താനാണ് അക്രമി ശ്രമിച്ചതെന്നും, പൊലീസുകാരന്‍ തടഞ്ഞതോടെയാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്. 2024 ല്‍ സുവര്‍ണക്ഷേത്രത്തില്‍ വെച്ച് സുഖ്ബീര്‍ സിങ് ബാദലിനു നേര്‍ക്ക് വധശ്രമം ഉണ്ടായിരുന്നു.

Tags