മുന്‍ ദില്ലി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ നോയിഡയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കുടുംബാംഗങ്ങള്‍ ഈ സമയം ഡെറാഡൂണിലായിരുന്നു.
മുന്‍ ദില്ലി ചീഫ് സെക്രട്ടറിയും മുതിര്‍ന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ രാകേഷ് മേത്തയെ (74) നോയിഡയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. നോയിഡയിലെ താമസസ്ഥലത്ത് തനിച്ചായിരുന്ന ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ ഈ സമയം ഡെറാഡൂണിലായിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളും മാനസികവിഷമങ്ങളുമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. 1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ രാകേഷ് മേത്ത, ഷീല ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. ദില്ലി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അടക്കമുള്ള പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
.jpg)

