കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ തിഹാർ ജയിലിൽ അന്തരിച്ചു
ഔട്ടർ ഡൽഹി മണ്ഡലത്തിൽ നിന്നും മൂന്നു തവണ ലോക്സഭാംഗമായിരുന്നിട്ടുണ്ട്.ആരോഗ്യനില മോശമായതിനെത്തുടർന്ന് സജ്ജൻകുമാറിനെ ജയിലിൽ നിന്നും സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു
ന്യൂഡൽഹി: കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു. 80 വയസ്സായിരുന്നു. സിഖ് വിരുദ്ധ കലാപക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
ഔട്ടർ ഡൽഹി മണ്ഡലത്തിൽ നിന്നും മൂന്നു തവണ ലോക്സഭാംഗമായിരുന്നിട്ടുണ്ട്.ആരോഗ്യനില മോശമായതിനെത്തുടർന്ന് സജ്ജൻകുമാറിനെ ജയിലിൽ നിന്നും സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബറിൽ ഡൽഹി പാലം കോളനിയിലുണ്ടായ കലാപക്കേസിലാണ് സജ്ജൻകുമാറിനെ കോടതി ശിക്ഷിച്ചത്.
കലാപത്തിനിടെ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018 ഡിസംബർ 17-നാണ് ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സജ്ജൻകുമാറിന്റെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
.jpg)

