ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടിക്ക് പുറത്തേക്ക്; രാജി അംഗീകരിച്ചു

d

കഴിഞ്ഞ ദിവസം അണ്ണാമലൈ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുനയനീക്കം വിജയിച്ചിരുന്നില്ല.'മക്കള്‍ ശക്തി' എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കാനാണ് അണ്ണാമലയുടെ നീക്കം

ചെന്നൈ: തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടിക്ക് പുറത്തേക്ക്. പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ അംഗീകരിച്ചു. കഴിഞ്ഞ ദിവസം അണ്ണാമലൈ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുനയനീക്കം വിജയിച്ചിരുന്നില്ല.'മക്കള്‍ ശക്തി' എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കാനാണ് അണ്ണാമലയുടെ നീക്കം

അഞ്ച് പേജുള്ള രാജിക്കത്ത് ആണ് അണ്ണാമലൈ നേതൃത്വത്തിന് കൈമാറിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റ അവഗണന, നിയമസഭ തെരഞ്ഞെടുപ്പ് പരാജയം അടക്കം ചൂണ്ടിക്കാട്ടിയാണ് രാജിക്കത്ത്. രാജ്യസഭാ സീറ്റ് അടക്കം അണ്ണാമലൈക്ക് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ ദീര്‍ഘകാല അധ്യക്ഷനായി നിയമിക്കണമെന്നും ചുരുങ്ങിയത് ഏഴുവര്‍ഷം തുടര്‍ച്ചയായി അധികാരം നല്‍കണമെന്നുമായിരുന്നു അണ്ണാമലൈയുടെ ആവശ്യം. ഇതിനോട് ദേശീയ നേതൃത്വം പച്ചക്കൊടി വീശിയിരുന്നില്ല.'.

Tags