നെഞ്ചിൽ ചവിട്ടി, ‘കാരണമില്ലാതെ അടിച്ചു, ജോലി നഷ്ടപ്പെടുത്തി: വിജയിക്കെതിരെ ​ഗുരുതര ആരോപണവുമായി മുൻ സഹായി

Kicked in the chest, beaten for no reason, lost job: Former assistant makes serious allegations against Vijayar

തമ്ഴ് നടൻ വിജയിക്കെതിരെ ​ഗുരുതര ആരോപണവുമായി  മുൻ സഹായി രം​ഗത്ത് . പത്ത് വർഷത്തിലധികം വിജയ്‍യോടൊപ്പം ജോലി ചെയ്ത സെൻവനാണ് ​ഗുരുതര ആരോപണങ്ങളുമായി വന്നിരിക്കുന്നത്. കാരണങ്ങളില്ലാതെ തന്നെ അടിക്കുകയും നെഞ്ചിൽ ചവിട്ടുകയും പിന്നീട് ജോലിയിൽ നിന്നും പിരിച്ചു വിട്ടെന്നും അദ്ദേഹം പറയുന്നു.

tRootC1469263">

നടന്റെ അച്ഛന്റെ നിര്‍മാണ കമ്പനിയിലെ ജോലിക്കാരനായിരുന്നു സെല്‍വം. പിന്നീടാണ് വിജയ്‌ക്കൊപ്പം ജോലി ചെയ്തു തുടങ്ങുന്നത്. വിജയ്‌യുടെ ഭക്ഷണത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് സെൽവനായിരുന്നു. ആദ്യം വിജയ് തനിക്കൊപ്പം നില്‍ക്കുകയും പല പ്രശ്‌നങ്ങളിലും തനിക്ക് വേണ്ടി സംസാരിക്കുകയും ചെയ്തുവെന്ന് പറയുന്നു . പിന്നീട് വിജയ് തനിക്കെതിരെ തിരിഞ്ഞുവെന്നും തന്നെ മർദ്ദിക്കാനിടയാക്കിയ കാരണമെന്തെന്ന് അറിയില്ലെന്നും സെല്‍വം  പറയുന്നു.

ഒരു ദിവസം ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോൾ ഭക്ഷണത്തിൽ മുടിയെന്നാരോപിച്ച് തന്നെ അടിച്ചുവെന്നും നിലത്ത് വീണ തന്റെ നെഞ്ചിൽ ചവുട്ടുകയായിരുന്നുവെന്നും പറയുന്നു. ഇതിന് മുന്നെ താരം ആരോടോ ഫോണിൽ ദേഷ്യപ്പെട്ടിരുന്നുവെന്നും സെൽവം പറഞ്ഞു.ഇതൊന്നും പറയണമെന്ന് കരുതിയതല്ലെന്നും എന്റെ വിഷമം കാരണം പറയുകയാണെന്നുമാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. എന്തിനാണ് തല്ലിയതെന്ന് അദ്ദേഹം തന്നെയാണ് ചിന്തിക്കേണ്ടതെന്നും സെൽവൻ കൂട്ടിച്ചേർത്തു .

Tags