നിർബന്ധിത മതപരിവർത്തനം ; മതസ്വാതന്ത്ര്യ ബില്ല് 2026ന്റെ കരടിന് അംഗീകാരം നൽകി ഛത്തീസ്ഗഢ് മന്ത്രിസഭ

Chhattisgarh

 ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം നിരോധിക്കാനായി ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ ബില്ല് 2026 ന്റെ കരടിന് അംഗീകാരം നൽകി ഛത്തീസ്ഗഡ് മന്ത്രിസഭ . മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ല് പാസാക്കിയത്. വിധാൻസഭയുടെ അടുത്ത സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കും. സംസ്ഥാനത്ത് 1968-ലെ ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമം ഇതിനകം നിലവിലുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി വിജയ് ശർമ്മ അടുത്ത നിയമസഭാ സമ്മേളനത്തിൽ സർക്കാർ മതപരിവർത്തന വിരുദ്ധ നിയമം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള നിലവിലുള്ള എല്ലാ സംസ്ഥാനതല മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെയും സമഗ്രമായ പഠനത്തിന് ശേഷമാണ് കരട് തയ്യാറാക്കിയതെന്ന് അന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച ശർമ്മ പറഞ്ഞു.

Tags