കൃത്രിമ രുചിക്കൂട്ടുകൾ ചേർത്തതായി കണ്ടെത്തൽ; മദ്യ ബ്രാന്‍ഡുകളായ ഓള്‍ഡ് മങ്ക്, ആന്റിക്വിറ്റി, റോയല്‍ ചലഞ്ച് വകഭേദങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി
ന്യൂഡല്‍ഹി: പ്രമുഖ മദ്യ ബ്രാന്‍ഡുകളായ ഓള്‍ഡ് മങ്ക്, റോയല്‍ ചലഞ്ച്, ബാഗ് പൈപ്പര്‍, ആന്റിക്വിറ്റി ബ്ലൂ എന്നിവയുടെ ചില വകഭേദങ്ങളുടെ വില്‍പ്പന ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) വിലക്കി. മാനദണ്ഡങ്ങള്‍ ലംഘിച്ച് കൃത്രിമ രുചിക്കൂട്ടുകളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തതായി ലാബ് പരിശോധനകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ചതായി കണ്ടെത്തിയ പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് വിലക്കിയത്.
യുണൈറ്റഡ് സ്പിരിറ്റ്‌സ് മധ്യപ്രദേശില്‍ നിര്‍മിക്കുന്ന ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയല്‍ ചലഞ്ച് വിസ്‌കി എന്നിവയുടെ ചില വകഭേദങ്ങള്‍, ഇന്‍ബ്രൂ ബിവറേജസ് മധ്യപ്രദേശില്‍ നിര്‍മിക്കുന്ന ബാഗ് പൈപ്പര്‍ ഡീലക്‌സ് വിസ്‌കി, ഓള്‍ഡ് കാസ്‌ക് ഡീലക്‌സ് റം, മോഹന്‍ റോക്കി സ്പ്രിങ് വാട്ടര്‍ മഹാരാഷ്ട്രയില്‍ നിര്‍മിക്കുന്ന ഓള്‍ഡ് മങ്ക് റമ്മിന്റെ മൂന്ന് വകഭേദങ്ങള്‍ എന്നിവയുടെ വില്‍പ്പനയാണ് വിലക്കിയത്.
സ്വാഭാവിക ചേരുവകള്‍ ഉപയോഗിച്ച് കൃത്യമായ വീര്യത്തില്‍ എത്തുന്നതിന് പകരം, ഉല്‍പ്പന്നങ്ങള്‍ക്ക് രുചിയും മണവും നല്‍കാന്‍ നിര്‍മാതാക്കള്‍ കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ത്തതായി എഫ്എസ്എസ്എഐ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മദ്യത്തില്‍ സ്വാഭാവിക ചേരുവകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടെങ്കിലും, റമ്മില്‍ പുറത്തുനിന്നുള്ള റം ഫ്‌ളേവറും വിസ്‌കിയില്‍ വിസ്‌കി ഫ്‌ളേവറും ചേര്‍ക്കുന്നത് അംഗീകൃത നിര്‍മാണ രീതിയല്ലെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.
.jpg)

