ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന്‍റെ വിവരങ്ങൾ പുറത്തു വിട്ടു

fly dubai

അക്രമം നടത്തിയ സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമി എന്ന ഒമാനി പൗരനെന്നാണ് സിഎൻഎൻ റിപ്പോർട്ട്. ഇയാൾ ഒമാൻ എയറിൽ ഏഴ് വർഷം ജോലി ചെയ്തുവെന്ന് ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നു

വാഷിങ്ടണ്‍: ഫ്ലൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ സഹ പൈലറ്റിൻ്റെ വിവരങ്ങൾ പുറത്തുവിട്ട് സിഎൻഎൻ. അക്രമം നടത്തിയ സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമി എന്ന ഒമാനി പൗരനെന്നാണ് സിഎൻഎൻ റിപ്പോർട്ട്. ഇയാൾ ഒമാൻ എയറിൽ ഏഴ് വർഷം ജോലി ചെയ്തുവെന്ന് ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നു. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.

2025 ജൂണിൽ റോയൽ എയർ മൊറോക്കോയിൽ ചേർന്നു. ഈ വർഷം ആദ്യമാണ് റോയൽ എയർ വിട്ട് ഫ്ലൈ ദുബായിൽ എത്തിയത്. എന്നാൽ സഹപൈലറ്റിനെ സംബന്ധിച്ചും ഇയാൾ എന്തിന് വിമാനത്തിൽ ആക്രമണം നടത്തി എന്നത് സംബന്ധിച്ചും ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.

സെപ്റ്റംബര്‍ 30നാണ് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ സഹപൈലറ്റും ക്യാപ്റ്റനും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഒമാനി സഹപൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ചതിനെ തുടര്‍ന്ന് വിമാനം ഏകദേശം രണ്ട് മിനിറ്റിനുള്ളില്‍ 16,000 അടി താഴേക്ക് പതിച്ചു.

തുടര്‍ന്ന് ഹൈജാക്ക് ഡിസ്ട്രസ് സിഗ്‌നല്‍ കൈമാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ആക്രമണത്തെ പ്രതിരോധിച്ചു. ഇതിനിടയില്‍ കോക്പിറ്റ് വാതില്‍ തുറക്കാന്‍ സാധിച്ചതിനാല്‍ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് കോക്പിറ്റില്‍ പ്രവേശിച്ച് ആക്രമണകാരിയെ നിയന്ത്രണത്തിലാക്കിയതോടെ ജീവനക്കാര്‍ക്ക് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനായി. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.

Tags