വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് തിരിമറി ; കോൻ ബനേഗ ക്രോർപതിയിൽ 50 ലക്ഷം നേടിയ വനിതാ തഹസിൽദാർ അറസ്റ്റിൽ

KBC Fame Tehsildar Amita Singh Tomar

'കോൻ ബനേഗ ക്രോർപതി' എന്ന ടെലിവിഷൻ ഷോയിൽ 50 ലക്ഷംരൂപ നേടി ദേശീയ തലത്തിൽ പ്രശസ്തയായ വനിതാ തഹസിൽദാർ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് തിരിമറികേസിൽ അറസ്റ്റിൽ. 2.5 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അഴിമതി കേസിൽ പങ്കാളിയെന്ന് കണ്ടെത്തിയതിനിതെത്തുടർന്നാണ് തഹസിൽദാർ അമിത സിങ് തോമറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ തോമറിനെ ശിവപുരിയിലെ ജയിലിലടച്ചതായി പൊലീസ് പറഞ്ഞു.

 ഷിയോപൂർ: 'കോൻ ബനേഗ ക്രോർപതി' എന്ന ടെലിവിഷൻ ഷോയിൽ 50 ലക്ഷംരൂപ നേടി ദേശീയ തലത്തിൽ പ്രശസ്തയായ വനിതാ തഹസിൽദാർ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് തിരിമറികേസിൽ അറസ്റ്റിൽ. 2.5 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അഴിമതി കേസിൽ പങ്കാളിയെന്ന് കണ്ടെത്തിയതിനിതെത്തുടർന്നാണ് തഹസിൽദാർ അമിത സിങ് തോമറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ തോമറിനെ ശിവപുരിയിലെ ജയിലിലടച്ചതായി പൊലീസ് പറഞ്ഞു.

ഗ്വാളിയോറിലെ ചന്ദ്രവാദ്നി നാകയിലെ വീട്ടിൽ നിന്നാണ് ബറോഡ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അവനീത് ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം തോമറിനെ അറസ്റ്റ് ചെയ്തത്. വിജയ്പൂരിലെ തഹസിൽദാറായിരുന്ന തോമറിനെ പദവിയിൽ നിന്ന് നീക്കിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.തോമർ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.

2021ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ കുംഭകോണ കേസിൽ 22 റവന്യൂ ഉദ്യോഗസ്ഥറും അറസ്റ്റിലായിട്ടുണ്ട്. ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 2.5 കോടി രൂപ വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ആരോപണം.ഏതാനും ദിവസമായി തോമർ ഓഫീസിൽ എത്തിയിരുന്നില്ല. നടൻ അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോർപതി മത്സരാർഥിയായി തോമർ 50 ലക്ഷം രൂപ നേടിയിരുന്നു.

Tags