ഗള്‍ഫില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; എയര്‍ ഇന്ത്യ എക്സ്പ്രസും, എമിറേറ്റ്സും സര്‍വീസുകള്‍ തുടങ്ങി

flight

എമിറേറ്റ്സ്, ഇത്തിഹാദ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ എയർലൈനുകള്‍ സർവീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്

ദുബായി: ഇറാൻ-ഇസ്രയേല്‍ സംഘർഷത്തെത്തുടർന്ന് താത്കാലികമായി അടച്ചിട്ടിരുന്ന ദുബായ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സർവീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു.കഴിഞ്ഞ ശനിയാഴ്ച ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടർന്ന് മേഖലയിലെ വ്യോമപാതകള്‍ അടച്ചിട്ടിരുന്നു.

ദുബായ് ഇന്‍റർനാഷണല്‍ എയർപോർട്ട്, അല്‍ മക്തൂം ഇന്‍റർനാഷണല്‍ എയർപോർട്ട് എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ ഭാഗികമായി സർവീസുകള്‍ ആരംഭിച്ചതാ‍യി അധികൃതർ അറിയിച്ചു.

tRootC1469263">

എമിറേറ്റ്സ്, ഇത്തിഹാദ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ എയർലൈനുകള്‍ സർവീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.എങ്കിലും നിലവില്‍ ബുക്കിംഗ് ഉള്ളവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കുമായിരിക്കും മുൻഗണന നല്‍കുക

Tags