ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയം; 300 ലധികം റോഡുകൾ അടച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
Aug 14, 2025, 12:00 IST
ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായി. വെള്ളപ്പൊക്കത്തെ തുടർന്ന് സത്ലജ് നദിക്ക് കുറുകെയുള്ള പാലം മുങ്ങി. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.
ഇതേ തുടർന്ന് കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണവും മരുന്നും സൈന്യത്തിൻറെ നേതൃത്വത്തിൽ എത്തിച്ചിട്ടുണ്ട്. ഷിംല, ലാഹോൾ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300 ലധികം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
tRootC1469263">
.jpg)


