കനത്ത മഴയെ തുടർന്ന് അസമിൽ മിന്നൽ പ്രളയം

assam

 ഭുവനേശ്വർ: അസമിൽ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം. 22,000ത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. നിരവധി പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. അതിശക്തമായ മഴയെ തുടർന്ന് ആറ് ജില്ലകളിൽ വെള്ളപ്പൊക്കവും കനത്ത നാശനഷ്ടവും സംഭവിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മഴക്കെടുതിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ദുരന്തത്തിൽ കേന്ദ്രത്തിൽ നിന്ന് എല്ലാ വിധ സഹായങ്ങളും ഉടൻ ലഭ്യമാക്കുമെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾ കുടുതൽ വേഗതയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ഹിമന്ത ബിശ്വ ശർമയുമായി സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

Tags