ജമ്മു-ശ്രീനഗർ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നാളെ

vande bharat
vande bharat

ജമ്മുവിൽ നിന്ന് മുംബൈയിലേക്ക് പ്രത്യേക കാർഗോ സർവീസ് ആരംഭിച്ച് റെയിൽവേ. ചെറി ഉത്സവത്തിന് ആവേശമായി ആദ്യ തീവണ്ടി നാളെ കശ്മിരിലെത്തും. ഏപ്രിൽ 19-ന് നിശ്ചയിച്ച ജമ്മു-ശ്രീനഗർ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നാളെ നടക്കും. മഞ്ഞിനെ തോൽപ്പിക്കുന്ന രൂപകൽപ്പനയാണ് കശ്മീർ വന്ദേ ഭാരതിന്.

tRootC1469263">

പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. എപ്രിൽ 19-ന് ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും അത് മാറ്റുകയായിരുന്നു. ഏപ്രിൽ 22-ന് പെഹൽഗാം ഭീകരാക്രമണം സംഭവിച്ചതോടെ ഉദ്ഘാടനം നീണ്ടു. റെയിൽ കണക്ടിവിറ്റി ഇല്ലാതിരുന്ന കശ്മിരിനെ ജമ്മുവുമായി നാളെ ബന്ധിപ്പിക്കും.

അതേസമയം ഡൽഹിയിൽ നിന്നും മറ്റു ഭാഗങ്ങളിൽ നിന്നും ശ്രീനഗറിലേക്ക് നേരിട്ട് തീവണ്ടി സർവീസ് തുടങ്ങും. നിലവിൽ കത്രവരെ വണ്ടി എത്തുന്നുണ്ട്. കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് മൂന്നു മണിക്കൂർകൊണ്ട് എത്താം. ഈ പാതയിൽ വരുന്ന ചെനാബ്, അൻജി പാലങ്ങളിലൂടെ ജനുവരിയിൽ പരീക്ഷണവണ്ടി ഓടിച്ചിരുന്നു. ശ്രീനഗറിൽ നിന്ന് കശ്മീർ താഴ്വരയിലെ ബരാമുള്ളയിലേക്ക് നിലവിൽ തീവണ്ടി സർവീസ് ഉണ്ട്.

ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയ 49,80 നമ്പർ റേക്കുകളാണ് കശ്മീരിൽ ഉപയോഗിക്കുന്നത്. ശീതീകരിച്ച കോച്ചുകളിൽ ഹീറ്റിങ് സംവിധാനം ഉണ്ട്. ചെറി സീസൺ കഴിഞ്ഞ് സെപ്റ്റംബറിലെ ആപ്പിൾ, വാൾനട്ട് ഡിസണിൽ ധാരാളം യാത്രക്കാർ കശ്മീരിൽ എത്തുന്നതിനാൽ റെയിൽവേ കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്.

Tags