അഞ്ചുവയസുകാരിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു; പിന്നാലെ പിതാവ് ജീവനൊടുക്കി
സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിലെ സൂചന
അമ്രേലി: ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ അഞ്ചു വയസുകാരിയെ കൊന്ന് പിതാവ് ജീവനൊടുക്കി . മകളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.കണ്‍സ്ട്രക്ഷൻ സൈറ്റ് സൂപ്പർവൈസറായ കിഷോര്‍ ധനകാണ് (40) മകള്‍ അഞ്ചു വയസുകാരിയായ ഹിമാന്‍ഷിയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിലെ സൂചന.സ്വന്തം വീട്ടിലായിരുന്ന ഭാര്യ മഞ്ജുബെൻ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബുധനാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കിഷോര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
ആത്മഹത്യ കുറിപ്പില്‍ നിന്നാണ് മകളുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിലാണെന്ന വിവരം ലഭിക്കുന്നത്. മകളെ വെളുത്ത വസ്ത്രം ധരിപ്പിച്ച് തലയില്‍ ഒരു ദുപ്പട്ട ധരിപ്പിച്ചാണ് മൃതദേഹം ഫ്രിഡ്ജിലേക്ക് മാറ്റിയത്. ഫ്രിഡ്ജില്‍ തലയണകള്‍ക്കിടയിലായിരുന്നു മൃതദേഹം. ബലൂണും മെഴുകുതിരികളും അടക്കം അലങ്കരിച്ച മുറിയിലാണ് കൊലപാതകം നടന്നത്. മൂന്നു ആത്മഹത്യ കുറിപ്പുകളാണ് മുറിയില്‍ നിന്നും കണ്ടെത്തിയത്.
.jpg)

