ഡല്‍ഹിയില്‍ പത്താംനിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
പതിനാല് നിലകളുളള ആശാ കിരണ്‍ അപാര്‍ട്ട്മെന്റിലായിരുന്നു അഞ്ചുവയസുകാരിയും കുടുംബവും താമസിച്ചിരുന്നത്
പത്താംനിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ കല്‍കാജി എക്സ്റ്റന്‍ഷനിലുളള ഒരു റെസിഡന്‍ഷ്യല്‍ അപാര്‍ട്ട്മെന്റിലാണ് സംഭവം. പതിനാല് നിലകളുളള ആശാ കിരണ്‍ അപാര്‍ട്ട്മെന്റിലായിരുന്നു അഞ്ചുവയസുകാരിയും കുടുംബവും താമസിച്ചിരുന്നത്. രാത്രി പത്തരയോടെയാണ് കുട്ടി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണത്.
കുട്ടി വൈകുന്നേരം നേരത്തെ ഉറങ്ങിയിരുന്നു. ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഉണര്‍ന്ന കുട്ടി അമ്മയെ അടുത്ത് കാണാതായതോടെ ബാല്‍ക്കണിയിലേക്ക് പോയി. അവിടെ റെയിലിംഗില്‍ ചാരി താഴേക്ക് നോക്കുന്നതിനിടെ കാല്‍ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛന്‍ മിഥുന്‍ ദാസ് പ്രദേശത്തുതന്നെ മീന്‍ കച്ചവടം നടത്തുന്നയാളാണ്.
സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കെട്ടിടത്തിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
.jpg)

