ഡല്‍ഹിയില്‍ അഞ്ചുനില വാണിജ്യ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം ; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

delhi

ഇതുവരെ എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.

സൗത്ത് ദില്ലിയില്‍ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില വാണിജ്യ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുണ്ട്. ഇതുവരെ എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് ദില്ലി പൊലീസ് കേസെടുത്തിട്ടുണ്ട്.

സാകേത് മെട്രോ സ്റ്റേഷന് സമീപം സൈദുലജാബിലെ വെസ്റ്റേണ്‍ മാര്‍ഗില്‍ ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ആണ് അഞ്ചുനില കെട്ടിടം പൂര്‍ണമായും നിലംപതിച്ചത്. കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കഫേകള്‍, ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിര്‍മാണപ്രവൃത്തിയും നടക്കുന്നുണ്ടായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന താല്‍ക്കാലിക കാന്റീനിന് മുകളിലേക്കാണ് കെട്ടിടാവശിഷ്ടങ്ങള്‍ പതിച്ചത്. ഈ സമയം വിദ്യാര്‍ഥികള്‍ കാന്റീനില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

Tags