ഗുജറാത്തില്‍ ട്രക്കും കാറും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക് ദരുണാന്ത്യം

s

ആദ്യത്തെ ഇടിക്കു ശേഷം നിയന്ത്രണം നഷ്ടമായ കാർ വീണ്ടും ട്രക്കില്‍ത്തന്നെ ചെന്ന് ഇടിച്ചതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്.

ഗുജറാത്തിലെ ചാരാദ്വ ഗ്രാമത്തിന് സമീപം ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ ദരുണമായ വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു.ഇന്നലെ രാത്രി 9:30. സമീപത്തെ ഫാക്ടറിയില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങിയ ട്രക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ആദ്യത്തെ ഇടിക്കു ശേഷം നിയന്ത്രണം നഷ്ടമായ കാർ വീണ്ടും ട്രക്കില്‍ത്തന്നെ ചെന്ന് ഇടിച്ചതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്. കാർ യാത്രക്കാരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അഞ്ചുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

സുരേഷ് സിഹോറ (45), വിരം ദാഹിയ (28), പരേഷ് ദാഹിയ (24), പ്രേംജി ദാഹിയ, ഭരത് ദാഹിയ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവർ എല്ലാവരും രഞ്ചോഡ്ഗഢ് ഗ്രാമവാസികളാണ്. ഗുരുതരമായി പരിക്കേറ്റ പ്രകാശ് ദാഹിയ, ദിലീപ് ദാഹിയ എന്നിവർ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇടിയുടെ ആഘാതത്തില്‍ കാർ ട്രക്കിനടിയിലേക്ക് കുടുങ്ങിപ്പോകുകയും യാത്രക്കാർ വാഹനത്തിന്റെ ഇരുമ്പ് പാളികള്‍ക്കിടയില്‍ ഞെരിഞ്ഞമരുകയും ചെയ്തു. അപകടം നടന്നയുടനെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെ.സി.ബി യന്ത്രത്തിന്റെ സഹായത്തോടെ കാറിന്റെ ബോഡി മുറിച്ചുമാറ്റിയാണ് കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

Tags