ഗോദാവരി നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു
Updated: Mar 21, 2026, 13:46 IST
ആഴമില്ലെന്ന് കരുതി നദിയിലിറങ്ങിയ ഇവർ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന രണ്ട് പേർ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടു.
അമരാവതി: ആന്ധ്രാപ്രദേശിലെ എലൂരു ജില്ലയിലെ ഗോദാവരി നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു.ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികള്‍ രക്ഷപ്പെട്ടു.
ഗുണ്ടൂരിലെ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥികളാണ് നദിയില്‍ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ആഴമില്ലെന്ന് കരുതി നദിയിലിറങ്ങിയ ഇവർ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന രണ്ട് പേർ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടു.
ഇതുവരെ മൂന്ന് വിദ്യാർഥികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കാണാതായ മറ്റ് രണ്ട് വിദ്യാർഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
.jpg)


