ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് അഞ്ച് കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി കടയുടമ ; കേസെടുത്ത് പൊലീസ്
Jun 7, 2025, 08:04 IST


വീഡിയോയില്‍ കടയുടമ കുട്ടികളുടെ തലയില്‍ അടിക്കുന്നതായി കാണാം.
ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി കടയുടമ. ബിഹാറിലാണ് സംഭവം. കുട്ടികളുടെ കഴുത്തില്‍ ചെരുപ്പ് മാല അണിയിച്ചായിരുന്നു ഇയാളുടെ ക്രൂരത. കുട്ടികളെ തെരുവിലൂടെ നടത്തിയതിന് പുറമേ ഇയാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
tRootC1469263">വീഡിയോയില്‍ കടയുടമ കുട്ടികളുടെ തലയില്‍ അടിക്കുന്നതായി കാണാം. എന്നാല്‍ കുട്ടികളില്‍ ഒരാള്‍ തങ്ങള്‍ ഒരു ചോക്ലേറ്റ് മാത്രമേ എടുത്തുള്ളുവെന്ന് പറയുന്നുണ്ട്. ഇതൊന്നും വകവെയ്ക്കാതെ കുട്ടികളെ കടയുടമ പരിഹസിക്കുന്നുണ്ട്. കുട്ടികളെ കൊണ്ട് ഇയാള്‍ അവരുടെ അച്ഛന്മാരുടെ പേര് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
