ജമ്മു-ശ്രീനഗർ വന്ദേഭാരതിന്റെ ആദ്യ ഓട്ടം നാളെ

First run of Jammu-Srinagar Vande Bharat tomorrow
First run of Jammu-Srinagar Vande Bharat tomorrow

 ജമ്മുവില്‍നിന്ന് മുംബൈയിലേക് റെയില്‍വേ പ്രത്യേക കാര്‍ഗോ സര്‍വീസ് തുടങ്ങി. ചെറി ഉത്സവത്തിന് ആവേശമായി ആദ്യ തീവണ്ടിയും വെള്ളിയാഴ്ച്ച കശ്മിരിലെത്തും. ഏപ്രില്‍ 19-ന് നിശ്ചയിച്ച ജമ്മു-ശ്രീനഗര്‍ വന്ദേഭാരതിന്റെ ഫ്‌ളാഗ്‌ ഓഫ് ആറാം തീയതി നടക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തും.

tRootC1469263">

എപ്രില്‍ 19-ന് ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും അത് മാറ്റുകയായിരുന്നു. ഏപ്രില്‍ 22-ന് പെഹല്‍ഗാം ഭീകരാക്രമണം സംഭവിച്ചതോടെ ഉദ്ഘാടനം നീണ്ടു.
റെയില്‍ കണക്ടിവിറ്റി ഇല്ലാതിരുന്ന കശ്മിരിനെ ജമ്മുവുമായി വെള്ളിയാഴ്ച്ച ബന്ധിപ്പിക്കും. കത്ര-ശ്രീനഗര്‍ റൂട്ട് ആദ്യമായി തുറന്നുകൊടുക്കും.

ഡല്‍ഹിയില്‍നിന്നും മറ്റു ഭാഗങ്ങളില്‍നിന്നും ശ്രീനഗറിലേക്ക് നേരിട്ട് തീവണ്ടി സര്‍വീസ് തുടങ്ങും. നിലവില്‍ കത്രവരെ വണ്ടി എത്തുന്നുണ്ട്. കത്രയില്‍നിന്ന് ശ്രീനഗറിലേക്ക് മൂന്നു മണിക്കൂര്‍കൊണ്ട് എത്താം. ഈ പാതയില്‍ വരുന്ന ചെനാബ്, അന്‍ജി പാലങ്ങളിലൂടെ ജനുവരിയില്‍ പരീക്ഷണവണ്ടി ഓടിച്ചിരുന്നു. ശ്രീനഗറില്‍നിന്ന് കശ്മീര്‍ താഴ്വരയിലെ ബരാമുള്ളയിലേക്ക് നിലവില്‍ തീവണ്ടി സര്‍വീസ് ഉണ്ട്.

ഉധംപൂര്‍- ശ്രീനഗര്‍ -ബരാമുള്ള റെയില്‍വേ ലൈന്‍(യു എസ് ബി ആര്‍ എല്‍) പദ്ധതി 272 കിലോമീറ്ററാണ്. ഇതിനിടയിലെ കത്ര-ശ്രീനഗര്‍ ഭാഗമാണ്(117 കിമി) ഇപ്പോള്‍ പൂര്‍ത്തിയായത്.

മഞ്ഞിനെ തോല്‍പ്പിക്കുന്ന രൂപകല്‍പ്പനയാണ് കശ്മീര്‍ വന്ദേ ഭാരതിന്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയ 49,80 നമ്പര്‍ റേക്കുകളാണ് കശ്മീരില്‍ ഉപയോഗിക്കുന്നത്. ശീതീകരിച്ച കോച്ചുകളില്‍ ഹീറ്റിങ് സംവിധാനം ഉണ്ട്. ചെറി സീസണ്‍ കഴിഞ്ഞ് സെപ്റ്റംബറിലെ ആപ്പിള്‍, വാള്‍നട്ട് ഡിസണില്‍ ധാരാളം യാത്രക്കാര്‍ കശ്മീരില്‍ എത്തുന്നതിനാല്‍ റെയില്‍വേ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്.

ജമ്മുതാവിക്കും ശ്രീനഗറിനും ഇടയില്‍ രണ്ട് വന്ദേ ഭാരതുകള്‍ നാല് സര്‍വീസുകൾ നടത്തും. ജമ്മു താവി-ശ്രീനഗര്‍ (26403, 26401), ശ്രീനഗര്‍-ജമ്മു താവി (26402, 26404).നാലര മണിക്കൂറാണ് റണ്ണിങ് സമയം.

Tags