ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി ആദ്യവിമാനം ഡൽഹിയിലെത്തി

First flight carrying Indian students stranded in Iran arrives in Delhi
First flight carrying Indian students stranded in Iran arrives in Delhi

ഡൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി വിമാനം ഡൽഹിയിലെത്തി. 290 ഇന്ത്യൻ വിദ്യാർഥികളുമായി ഇറാനിലെ മഷ്ഹദിൽ നിന്നുള്ള ആദ്യ വിമാനമാണ് വെള്ളിയാഴിച്ച രാത്രി പതിനൊന്നരയോടെ ഡൽഹിയിലെത്തിയത്. ഇവരിലേറെയും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. മടങ്ങിയെത്തിയവരിൽ കേരളത്തിൽ നിന്നുള്ളവരില്ല. മറ്റു 2 വിമാനങ്ങൾ വൈകാതെ ഡൽഹിയിലെത്തും. ആയിരത്തോളം ഇന്ത്യക്കാരെ 3 പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്. തുർക്ക്‌മെനിസ്ഥാനിലെ അഷ്ഗബാദിൽനിന്നുള്ള വിമാനവും ഡൽഹിയിലേക്കു പുറപ്പെട്ടു.

tRootC1469263">

ഇറാൻ സംഘർഷം കലുഷിതമാകുന്നതിനിടെ അടച്ച വ്യോമപാത ഇന്ത്യൻ വിമാനങ്ങൾക്കു വേണ്ടി ഇറാൻ താൽക്കാലികമായി തുറന്നുകൊടുത്തതോടെയാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് നാട്ടിലേക്കുള്ള മടക്കം സാധ്യമായത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. അർമീനിയ വഴിയാണ് ഇന്ത്യൻ വിദ്യാർഥികൾ രാജ്യത്ത് തിരികെ എത്തിയത്. ഡൽഹിയിൽ എത്തിയവരിൽ ഭൂരിഭാഗം പേരും ഇറാനിലെ ഉർമിയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികളാണ്.

Tags