മണിപ്പൂരിലുണ്ടായ വെടിവയ്പ്പുകളിൽ 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
മണിപ്പൂരിലെ ഉഖ്‌റൂൾ ജില്ലയിലുണ്ടായ വ്യത്യസ്ത വെടിവയ്പ്പുകളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കുക്കി, തങ്കുൽ നാഗ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന ഗ്രാമത്തിൽ നിരവധി വീടുകൾക്ക് തീയിട്ടു. ഇന്ന് രാവിലെ 11.25 ഓടെ സുരക്ഷാ സേന രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവർ സൈനിക വേഷത്തിനു സമാനമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഉഖ്‌റൂളിലെ മുള്ളം, ഷോങ്ഫാൽ എന്നീ കുക്കി ഗ്രാമങ്ങൾക്ക് നേരെ നാഗാ വിമതർ പുലർച്ചെ ആക്രമണം നടത്തിയെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. കൊല്ലപ്പെട്ടവർ വില്ലേജ് വോളന്റിയർമാരാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റതായും അവർ പ്രസ്താവനയിൽ പറഞ്ഞു. ഗ്രാമവാസികൾ ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ 5.30 ഓടെയാണ് ആക്രമണം നടന്നതെന്ന് കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് അറിയിച്ചു.
.jpg)

