ഡൽഹിയിൽ കൽക്കരിക്കും വിറകിനും വിലക്ക്: മാലിന്യം കത്തിച്ചാൽ 5000 രൂപ പിഴ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് പൂർണ്ണമായും നിരോധിക്കാൻ നിർദേശം നൽകി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. കൂടാതെ, ഡൽഹിയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും തുറന്ന ഭക്ഷണശാലകളിലും കൽക്കരിയും വിറകും ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി.
tRootC1469263">തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്ന ആരിൽ നിന്നും 5,000 രൂപ വരെ പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൽക്കരിയും വിറകും ഉപയോഗിക്കുന്നത് ഉടനടി നിർത്തലാക്കാനും പരിശോധനകൾ നടത്താനും നഗരത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
നഗരത്തിലെ മോശം വായുഗുണനിലവാരം ആരോഗ്യപരമായ ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിലാണ് നടപടികൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 'വളരെ മോശം' വിഭാഗത്തിൽ തുടരുകയായിരുന്നു. എന്നാൽ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച എക്യുഐ. അൽപ്പം മെച്ചപ്പെട്ടെങ്കിലും ബുധനാഴ്ച രാവിലെ ഡൽഹിയിലുടനീളം ഉയർന്ന എക്യുഐ. റീഡിങുകളാണ് രേഖപ്പെടുത്തിയത്.
.jpg)

