പടക്ക നിർമാണശാലയിൽ സ്ഫോടനം ; സ്ത്രീ ഉൾപ്പെടെ മൂന്ന് തൊഴിലാളികൾ പൊള്ളലേറ്റ് മരിച്ചു
Jun 11, 2025, 19:37 IST


തമിഴ്‌നാട് : പടക്ക നിർമാണശാലയിൽ സ്ഫോടനം. ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾ അപകടത്തിൽ മരിച്ചു. വിരുദുനഗറിലെ കരിയപട്ടിക്ക് സമീപത്താണ് സംഭവം.സംഭവസമയത്ത് എട്ട് പേരാണ് സ്ഥലത്തുണ്ടായിരുന്നത്.
ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരാണ് പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കരിയപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.