കമ്പത്ത് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; രണ്ട് മരണം
Apr 25, 2026, 12:05 IST
കമ്പം: കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്. തീപിടിത്തത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പിന് പ്രമാണിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെയായിരുന്നു പടക്കനിര്‍മ്മാണശാല തുറന്നത്. ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടേയും തുടര്‍ന്നുള്ള തീപിടിത്തതിന്റേയും കാരണം വ്യക്തമല്ല. വിഷവാതകമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.കൂടുതല്‍ പേര്‍ സ്ഥലത്തുണ്ടാകാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
.jpg)

