മൈസൂരിൽ റസ്‌റ്റോ പബ്ബിൽ തീപ്പിടിത്തം : രണ്ട് പേർ ദാരുണമായി മരിച്ചു

Fire breaks out at resto pub in Mysore: Two people tragically die

 ഇരിട്ടി : കർണാടകയിലെമൈസൂരുവിലുള്ള റെസ്റ്റോ പബ്ബിലുണ്ടായ (റസ്റ്ററന്റും പബ്ബും ചേർന്ന കേന്ദ്രം) തീപിടിത്തത്തിൽ രണ്ടുപേർ അതിദാരുണമായിമരിച്ചു. ഉടമയടക്കം ആറുപേർക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഡാർജിലിങ് സ്വദേശിയായ സാഹിൻ (26), നേപ്പാൾ സ്വദേശിയായ പ്രകാശ് (24) എന്നിവരാണ് മരിച്ചത്. പബ്ബിലെത്തിയ ചിലരും പബ്ബ് ഉടമ പ്രീതം പുമീതുമാണ് പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലുള്ളത്. 

പതിനഞ്ചോളം പേരെ തങ്ങൾ രക്ഷപ്പെടുത്തിയതായും ഇവർ നിസ്സാര പരിക്കുകളോടെ അപകടനില തരണംചെയ്തതായും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. തീ പൂർണമായും അണച്ചതായും പബ്ബിലെ ജീവനക്കാരായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും ഫയർഫോഴ്‌സ് വ്യക്തമാക്കി. പ്രാഥമിക നിഗമനമനുസരിച്ച് ഷോർട്ട്സർക്കിറ്റാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. പബ്ബിലുണ്ടായിരുന്ന മരം കൊണ്ടുള്ള അലങ്കാരവസ്തുക്കളിലേക്ക് തീ പടർന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടിയതാകാമെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലിസും ഫയർഫോഴ്‌സും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags