ടാറ്റാ നഗര്‍-എറണാകുളം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം; രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണമെന്ന് റിപ്പോര്‍ട്ട്

fire
fire

ട്രെയിന്‍ അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്.

ടാറ്റാ നഗര്‍ - എറണാകുളം എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു. രണ്ട് എസി കോച്ചുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളില്‍ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ചയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ട്രെയിന്‍ അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്.

tRootC1469263">

18189 ടാറ്റാനഗര്‍ - എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകളില്‍ തീപിടിത്തമുണ്ടായത്. പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. രണ്ട് അഗ്‌നിശമന യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. 

രക്ഷാപ്രവര്‍ത്തനത്തിന് മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി. തീപിടിച്ച രണ്ട് കോച്ചുകളും ഉടന്‍ ട്രെയിനില്‍ നിന്ന് വേര്‍പെടുത്തി. യാത്രക്കാരെ ഉടനെ പുറത്തിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. 

Tags