കൊല്‍ക്കത്തയില്‍ ഹോട്ടലിന് തീപിടിച്ചു; ഒരു കുട്ടി ഉൾപ്പെടെ ഒമ്പത്പേർക്ക് ദാരുണാന്ത്യം
Updated: Aug 19, 2026, 10:18 IST
മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. മരിച്ചവരെല്ലാം ചികിത്സാ ആവശ്യങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഫ്രീ സ്‌കൂള്‍ സ്ട്രീറ്റിലുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. മരിച്ചവരെല്ലാം ചികിത്സാ ആവശ്യങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.
ആറ് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ആരെങ്കിലും ഹോട്ടലില്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. തീപിടിത്തിന്റെ കാരണം വ്യക്തമല്ല. പുക ശ്വസിച്ച് നിരവധി പേര്‍ ബോധരഹിതരായെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. .
.jpg)

