ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം ; മൂന്ന് പേർക്ക് ദാരുണാന്ത്യം, പരിക്കേറ്റ എട്ടു പേർക്ക് പരിക്ക്

The young man's head caught fire while repairing a car in Malappuram

 ന്യൂഡൽഹി: തെക്കു കിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അഞ്ച് നിലകളുള്ള പാർപ്പിട സമുച്ചയത്തിലാണ് പുലർച്ചയോടെ തീപിടുത്തമുണ്ടായത്. പരിക്കേറ്റ എട്ടു പേരെ എയിംസ് ട്രോമ കെയറിലേക്ക് മാറ്റി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ആറു പേരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.

കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ 2.35നും 2.37നും ഇടയിലാണ് തീപിടുത്തമുണ്ടായത്. 3.45ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെട്ടിടത്തിൻറെ ബേസ്‌മെന്റിൽ നിന്നും കെട്ടിടത്തിന്റെ രണ്ടുനിലകളിലേക്ക് തീ പടർന്നെന്നാണ് വിവരം. രക്ഷപ്പെട്ടതിൽ അഞ്ച് പേർ സ്ത്രീകളാണ്.

മധ്യംമാർഗിലെ നയ താരാ അപ്പാർട്ട്മന്റിന് സമീപമുള്ള ഗലി നമ്പർ 1ൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വളരെ ഇടുങ്ങിയ ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടമായതിനാൽ രക്ഷാപ്രവർത്തനം വളരെ ദുഷ്‌കരമായിരുന്നെനാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ യശ്വന്ത് സിങ് മീണ പറയുന്നത്.

Tags