ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി : ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരണം നടത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന പ്രവചനവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ഒഴിവാക്കാനാവാത്ത പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും സ്വാമി പറഞ്ഞു. നരേന്ദ്ര മോദിയുടെ അനുയായികൾക്ക് അദ്ദേഹത്തോട് ഇത് പറയാൻ പേടിയാണ്.

വരാനിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് ബി.ജെ.പിക്ക് ഒരു ധാരണയുമില്ല. സമ്പദ്‍വ്യവസ്ഥയെ കുറിച്ച് മോദിയോട് പറയാൻ അദ്ദേഹത്തിന്റെ കൂടെയുള്ളവർക്ക് ധൈര്യമില്ലെന്നും സുബ്രമണ്യൻ സ്വാമി പറഞ്ഞു. ഇന്ത്യയുടെ ഫോറെക്സ് റിസർവിൽ കുറവ് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തിന്റെ ഫോറെക്സ് റിസർവിൽ 2.39 ബില്യൺ ഡോളറിന്റെ കുറവ് വന്നിരുന്നു. ഫോറെക്സ് റിസർവ് 560.003 ബില്യൺ ഡോളറായാണ് കുറഞ്ഞത്. നേരത്തെ സിലിക്കൺവാലി ബാങ്ക് ഉൾപ്പടെയുള്ളവയുടെ തകർച്ച ഇന്ത്യയെ ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ​ശക്തികാന്ത ദാസ് പറഞ്ഞു.

Share this story