ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി ;കട്ടം കാഞ്ചിപുരം സാരി നല്‍കുന്ന സൂചനകളെന്ത് ?
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായതിനാല്‍ ഇത്തവണ തമിഴ്‌നാടിന് വലിയ പരിഗണന ലഭിക്കാന്‍ പോകുന്നതിന്റെ സൂചനയാണോ ഇതെന്ന ചര്‍ച്ചളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
പര്‍പ്പിള്‍ നിറത്തിലുള്ള കട്ടം (കള്ളി) കാഞ്ചീപുരം സാരി അണിഞ്ഞാണ് നിര്‍മ്മല സീതാരാമന്‍ ഇത്തവണ ബജറ്റ് അവതരണത്തിനായി എത്തിയിരിക്കുന്നത്. കോഫി ബ്രൗണ്‍ കസവും സാരിയുടെ ഭംഗി വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ എട്ട് തവണയും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി സാരികളായിരുന്നു ബജറ്റ് അവതരണ ദിനത്തില്‍ നിര്‍മ്മല സീതാരാമന്‍ ധരിച്ചിരുന്നത്. ഇത്തവണയും അതിന് മാറ്റമൊന്നും ഉണ്ടായില്ല.
tRootC1469263">2019 ലെ തന്റെ ആദ്യ ബജറ്റ് അവതരണത്തിനായി ആന്ധ്രപ്രദേശില്‍ നിന്നുള്ള പിങ്ക മംഗള്‍ഗിരി സാരിയായിരുന്നു നിര്‍മ്മല ധരിച്ചത്. 2020 ല്‍ മഞ്ഞ സില്‍ക്ക്, 2021 ല്‍ തെലങ്കാനയില്‍ നിന്നുള്ള പല നിറങ്ങളിലെ പോച്ചപുളളി ഇകത്, 2022 ല്‍ ബ്രൗണ്‍ ബോംകൈ (ഒഡീഷ), 2023 ല്‍ ചുവപ്പ് സില്‍ക്ക്, 2024 ഫെബ്രുവരിയില്‍ പശ്ചിമബം?ഗാളില്‍ നിന്നുള്ള നീല ടസാര്‍ സില്‍ക്ക്, 2024 ജുലൈയില്‍ ആന്ധ്രയില്‍ നിന്നുള്ള വെള്ള മംഗള്‍വാരി, 2025 ല്‍ ബിഹാറില്‍ നിന്നുള്ള മധുബനി ചിത്രപ്പണികളോട് കൂടിയ വെള്ള കൈത്തറി എന്നിങ്ങനെയായിരുന്നു നിര്‍മ്മല സീതാരാമന്‍ ബജറ്റ് ദിനത്തില്‍ ധരിച്ച സാരികള്‍.
ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ദേശീയ ഐക്യം വളര്‍ത്തുകയും രാജ്യത്തിന്റെ തുണിത്തരങ്ങളുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള സന്ദേശമായിട്ടാണ് ധനമന്ത്രിയൂടെ ഈ സാരി തെരഞ്ഞെടുപ്പിനെ പലരും എടുത്തുകാട്ടാറുള്ളത്. അതേസമയം തന്നെ രാഷ്ട്രീയ വീക്ഷണകോണില്‍ നോക്കുകയാണെങ്കില്‍ ആ സാരി വന്ന സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന ലഭിക്കുന്നത് കാണാന്‍ സാധിക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായതിനാല്‍ ഇത്തവണ തമിഴ്‌നാടിന് വലിയ പരിഗണന ലഭിക്കാന്‍ പോകുന്നതിന്റെ സൂചനയാണോ ഇതെന്ന ചര്‍ച്ചളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.
.jpg)


