റീൽ ചിത്രീകരിക്കുന്നതിനിടെ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

dead
dead

മധ്യപ്രദേശ്: മൊബൈൽ ഫോണിൽ റീൽ ചിത്രീകരിക്കുന്നതിനിടെ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ റായ്‌സെൻ ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. നൂർനഗർ സ്വദേശിയായ 25 വയസ്സുകാരൻ മധൻ നൂറിയാണ് മരിച്ചത്.

സൂര്യാസ്തമയ സമയത്ത് പാലത്തിൽ നിന്ന് മൊബൈലിൽ ചിത്രങ്ങളും റീലുകളും എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനിടെയാണ് മധൻ താഴേക്ക് വീണത്. വീഴ്ചയിൽ യുവാവിന്റെ നട്ടെല്ല് ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാകുകയും ചെയ്തു. രക്തത്തിൽ കുളിച്ച നിലയിൽ കിടന്നിരുന്ന യുവാവിനെ സമീപത്തെ ധാബയിലെ ജീവനക്കാർ ഉടൻ തന്നെ ഉദയ്പുരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

tRootC1469263">

Tags