സാരി വാങ്ങി നല്‍കാത്തതിനെ ചൊല്ലി വഴക്ക് ; ഭര്‍ത്താവിനെ പ്രഷര്‍ കുക്കറിന്റെ മൂടികൊണ്ട് അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി 30 കാരി

murder

ബിഹാറിലെ റോഹ്താസ് ജില്ലക്കാരിയായ പ്രതി സുനിതാദേവി ഹരേറാം സിംഗിനെ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സാരി വാങ്ങി നല്‍കിയില്ലെന്നതിനെച്ചൊല്ലിയുണ്ടായ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ പ്രഷര്‍ കുക്കറിന്റെ മൂടികൊണ്ട് അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ താനെയിലാണ് സംഭവം.
ബിഹാറിലെ റോഹ്താസ് ജില്ലക്കാരിയായ പ്രതി സുനിതാദേവി ഹരേറാം സിംഗിനെ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ മരണം ആകസ്മികമായി സംഭവിച്ചതാണെന്ന് വരുത്തിതീര്‍ത്ത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ ആദ്യം ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
'ജൂലൈ 19-ന് ബദ്ലാപൂര്‍ ഈസ്റ്റിലുള്ള വീട്ടില്‍ വെച്ച് സാരികള്‍ വാങ്ങി നല്‍കാത്തതിനെച്ചൊല്ലി കൊല്ലപ്പെട്ട ഹരേറാം കിഷുന്‍ജി സിംഗും (35) ഭാര്യയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. കടുത്ത ദേഷ്യത്തില്‍ പ്രതി ഇയാളെ പ്രഷര്‍ കുക്കറിന്റെ മൂടികൊണ്ട് ആക്രമിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ആദ്യം സ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കേസിന്റെ ഗതി മാറ്റി.വിശദ അന്വേഷണത്തില്‍ ഭാര്യ കുറ്റക്കാരിയെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

Tags