പ്രഭാത നടത്തത്തിനിടെ പാലത്തില്‍നിന്ന് വീണു; ഈറോഡ് - സേലം രൂപതാ ബിഷപ്പ് മരിച്ചു
Feb 15, 2026, 14:53 IST
ശനിയാഴ്ച രാവിലെ ജില്ലാ ആശുപത്രിക്കുസമീപം പാലത്തിലൂടെ ഡ്രൈവര്‍ക്കൊപ്പം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഈറോഡില്‍ പ്രഭാതനടത്തത്തിനിടെ പാലത്തില്‍നിന്നുവീണ് സിഎസ്‌ഐ ബിഷപ്പ് മരിച്ചു. ഈറോഡ്-സേലം രൂപതാബിഷപ്പ് ജേക്കബ് ലിവിങ്സ്റ്റന്‍ (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ജില്ലാ ആശുപത്രിക്കുസമീപം പാലത്തിലൂടെ ഡ്രൈവര്‍ക്കൊപ്പം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
നടക്കുന്നതിനിടെ ബിഷപ്പ് പെട്ടെന്ന് പാലത്തില്‍നിന്ന് മീനാക്ഷി സൗന്ദരനാര്‍ റോഡിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
tRootC1469263">തിരുപ്പൂര്‍ജില്ലയിലെ കാങ്കയം അരത്തൊളുവ് സ്വദേശിയായ ലിവിങ്സ്റ്റന്‍ കഴിഞ്ഞ ഓഗസ്റ്റ് 16-നാണ് ബിഷപ്പായി ചുമതലയേറ്റത്. ഈറോഡ്, സേലം, നാമക്കല്‍, ധര്‍മപുരി, കൃഷ്ണഗിരി ജില്ലകള്‍ ഇദ്ദേഹത്തിന്റെ പരിധിയില്‍വരും.
.jpg)


