ഇന്‍സ്റ്റയിലൂടെ പ്രണയത്തിലായി; തര്‍ക്കത്തിനിടെ യുവതിയെ കൊന്ന് കൊക്കയിലിട്ട് താലി കൊറിയറായി ഭര്‍ത്താവിനയച്ച് യുവാവ്

lover

തര്‍ക്കത്തിനിടെ ദേഷ്യത്തില്‍ സുമതിയുടെ ഷോള്‍ വലിച്ചെടുത്ത് വെങ്കടേഷ് യുവതിയുടെ കഴുത്തില്‍ മുറുക്കി

കാമുകിയെ കൊന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ 22കാരന്‍ പൊലീസ് പിടിയില്‍. സുമതി എന്ന 25 കാരിയെയാണ് ജി വെങ്കടേഷ് ദാരുണമായി കൊലപ്പെടുത്തിയത്. ഡിസംബര്‍ 23ന് സേലത്തെ യേര്‍ക്കാട് എന്ന സ്ഥലത്തായിരുന്നു സംഭവം. വിവാഹിതയായിരുന്ന സുമതി ഭര്‍ത്താവില്‍നിന്നും വേര്‍പിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതിനിടെ ഇന്‍സ്റ്റഗ്രാം വഴി വെങ്കടേഷുമായി പ്രണയത്തിലായി. ഡിസംബര്‍ 23ന് യേര്‍ക്കാട് വെച്ച് ഇരുവരും കാണാന്‍ തീരുമാനിച്ചു. എന്നാല്‍ ഇവിടെവെച്ച് ഇരുവരും വാക്കേറ്റത്തിലെത്തി. സംസാരിക്കുന്നതിനിടെ സുമതിക്ക് ഒരു ഫോണ്‍ കോള്‍ വന്നത് വെങ്കടേഷ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലും കൊലപാതകത്തിലേക്കും നയിച്ചത്.

tRootC1469263">

തര്‍ക്കത്തിനിടെ ദേഷ്യത്തില്‍ സുമതിയുടെ ഷോള്‍ വലിച്ചെടുത്ത് വെങ്കടേഷ് യുവതിയുടെ കഴുത്തില്‍ മുറുക്കി. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം ബാഗിലാക്കി ഇരുചക്രവാഹനത്തില്‍ യേര്‍ക്കാട്- ലകുപ്പനൂര്‍ഗട്ട് റോഡിലെ 300 അടിയോളം ആഴമേറിയ കൊക്കയില്‍ തള്ളുകയായിരുന്നു.

കൊലപാതകത്തിന് ശേഷം സുമതിയുടെ താലിമാല പൊട്ടിച്ചെടുത്ത പ്രതി യുവതിയുടെ ഭര്‍ത്താവിന് അത് കൊറിയറായി അയച്ച് കൊടുക്കുകയും ചെയ്തു. കൊറിയറായി താലി ലഭിച്ചതോടെ ഭര്‍ത്താവ് ഷണ്‍മുഖം സുമതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.ഡിസംബര്‍ 25ന് യേര്‍ക്കാട് പൊലീസില്‍ പരാതി നല്‍കി.

പൊലീസ് വെങ്കടേഷിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പിന്നാലെ വനം വകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ കൊക്കയില്‍നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടുവര്‍ഷമായി സുമതി ഭര്‍ത്താവില്‍നിന്നും അകന്നാണ് കഴിയുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. കുട്ടികള്‍ പിതാവിനൊപ്പമാണ് താമസം. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം.

Tags