അവഗണിക്കുന്നുവെന്ന തോന്നൽ;ബെംഗളൂരുവിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി കൊന്ന് യുവതി

The young man's head caught fire while repairing a car in Malappuram

ബെംഗളൂരു: കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി കൊലപ്പെടുത്തി യുവതി. അവഗണിക്കുന്നുവെന്ന തോന്നലിനെ തുടര്‍ന്നാണ് കാമുകനെ യുവതി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബെംഗളൂരുവില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ജോലി ചെയ്തിരുന്ന കിരണ്‍ എന്ന യുവാവാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കിരണിന്റെ കാമുകി പ്രേരണയെ (27) പൊലീസ് അറസ്റ്റ് ചെയ്തു.

കിരണും പ്രേരണയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. അടുത്തിടെ കിരണ്‍ തന്നെ അവഗണിക്കുകയാണെന്നും മറ്റൊരു യുവതിയുമായി വിവാഹത്തിനൊരുങ്ങുന്നുവെന്ന സംശയവും പ്രേരണയ്ക്കുണ്ടായി. ഇതോടെ കിരണിനെ കൊലപ്പെടുത്താന്‍ പ്രേരണ തീരുമാനിക്കുകയായിരുന്നു.തെക്കന്‍ ബെംഗളൂരുവിലെ അഞ്ജനപുരിയില്‍ അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു പ്രേരണ താമസിച്ചിരുന്നത്. സംഭവം ദിവസം പ്രേരണ കിരണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി.

കിരണ്‍ എത്തിയ ശേഷം ഇരുവരും കുറച്ച് സമയം സംസാരിച്ചു. തുടര്‍ന്ന് പ്രേരണ കിരണിന്റെ കണ്ണുകള്‍ കെട്ടി. പിന്നാലെ അയാളെ കെട്ടിയിട്ടു. കിരണ്‍ എതിര്‍ത്തപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നടക്കുന്നതുപോലെയുള്ള വിവാഹാഭ്യര്‍ത്ഥന നടത്താനാണെന്നായിരുന്നു പ്രേരണ പറഞ്ഞത്. കിരണ്‍ വിവാഹാഭ്യര്‍ത്ഥനയ്ക്കായി കാത്തിരുന്നു. ഇതിനിടെ പ്രേരണന കിരണിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴേക്കും കിരണിന്റെ ശരീരത്തില്‍ തീപടര്‍ന്നിരുന്നു. വൈകാതെ കിരണ്‍ മരിച്ചു. പൊലീസ് എത്തി പ്രേരണയെ കസ്റ്റഡിയില്‍ എടുത്തു. യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Tags