എഫ്.സി.ആർ.എ ഭേദഗതി ബിൽ : ആശങ്ക നിലനിൽക്കുന്നു​ണ്ടെന്ന് സി.ബി.സി.ഐ

FCRA Amendment Bill: CBCI says concerns remain

 ന്യൂഡൽഹി : എഫ്.സി.ആർ.എ ഭേദഗതി ബിൽ പരിഗണിക്കുന്നത് ലോക്സഭ നീട്ടിവെച്ച നടപടി സ്വാഗതാർഹമാണെങ്കിലും ബിൽ ഉയർത്തുന്ന ആശങ്ക നിലനിൽക്കുന്നു​ണ്ടെന്ന് സി.ബി.സി.ഐ വക്താവ് ഫാ. ഡോ. റോബിൻസൺ റോഡ്രിഗസും ലീഗൽ സെൽ സെക്രട്ടറി അഡ്വ. സിസ്റ്റർ സായൂജ്യയും പറഞ്ഞു.

മാറ്റിവെച്ചതിലൂടെ കൂടിയാലോചനക്കുള്ള സമയം ലഭിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട നേതാക്കളെ നേരിൽകണ്ട് ചർച്ച നടത്താൻ ശ്രമിക്കും. ബിൽ ഭേദഗതി പുനഃപരിശോധനക്ക് വിടണമെന്നാണ് ഇപ്പോഴും ആവശ്യപ്പെടുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാക്കും എം.പിമാർക്കും സി.ബി.സി.ഐ ഇ-മെയിൽ അയച്ചിരുന്നു. ഇതിന്‍റെ ഫലമായാണ് ചർച്ച മാറ്റിവെച്ച നടപടിയുണ്ടായതെന്ന് കരുതുന്നുവെന്നും അവർ പറഞ്ഞു. 

Tags