തള്ളിയിട്ട് നെഞ്ചില്‍ കയറിയിരുന്ന് മര്‍ദ്ദിച്ചു, തല തറയിലിട്ട് തല്ലിപ്പൊളിച്ചു : അമ്മായിയച്ഛനെ കൊലപ്പെടുത്തി മരുമകള്‍
തലയിലും നെഞ്ചിലുമുണ്ടായ ഗുരുതര പരിക്കിനെ തുടര്‍ന്നാണ് 62കാരന്‍ കൊല്ലപ്പെട്ടത്.
ഡല്‍ഹി: സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ വ്യോമ സേനാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന് മരുമകള്‍.തെക്കന്‍ ദില്ലിയിലെ ബിന്ദാപൂറിലാണ് സംഭവം. 62 കാരനായ നരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മരുമകള്‍ (ഗീത)യെ പൊലീസ് അറസ്റ്റ് ചെയ്തു.
62കാരന്റെ നെഞ്ചില്‍ കയറിയിരുന്നാണ് 32കാരിയുടെ ആക്രമണമെന്നാണ് പൊലീസ് വിശദമാക്കിയത്. തലയിലും നെഞ്ചിലുമുണ്ടായ ഗുരുതര പരിക്കിനെ തുടര്‍ന്നാണ് 62കാരന്‍ കൊല്ലപ്പെട്ടത്. വീടിന്റെ ഭാഗം വയ്പ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി കുടുംബത്തില്‍ കലഹങ്ങള്‍ നിലനിന്നിരുന്നു.
tRootC1469263">ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി പത്തേ മുക്കാലോടെയാണ് നരേഷ് കുമാറിനെ ചലനമറ്റ നിലയില്‍ ടെറസില്‍ കണ്ടെത്തിയത്. പിന്നാലെ ഇളയ മകന്‍ പൊലീസില്‍ ബന്ധപ്പെടുകയായിരുന്നു. പിന്നാലെ ഇളയ മകന്‍ നരേഷ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
.jpg)


