പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് മുഖത്ത് ആസിഡൊഴിച്ച് പിതാവ്
ലക്‌നൗ : ആൺസുഹൃത്തുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്. വന്ദന ചൗബേ (16)ആണ് കൊല്ലപ്പെട്ടത്. 2026 ഏപ്രിൽ 16 നാണ് മകൾ വന്ദന ചൗബേയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് വിജയ കുമാർ ചൗബേ ഉത്തർപ്രദേശ് പൊലീസിന് പരാതി സമർപ്പിക്കുന്നത്. അന്വേഷണം ഏറ്റെടുത്ത യുപി പോലീസ് ദിവസങ്ങൾക്കകം വന്ദനയുടെ മൃതദേഹം കണ്ടെത്തി.വന്ദനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കി റോഡിരികിൽ ഉപേക്ഷിക്കുകയായിരുന്നു.
2025 ഓഗസ്റ്റിൽ വന്ദന ചൗബേ തന്റെ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. വന്ദനയെ തിരികെ വീട്ടിലെത്തിക്കുകയും കാമുകനെ മൂന്നു മാസത്തേക്ക് ജയിലിലടക്കുകയും ചെയ്തിരുന്നു. നവംബറിൽ ജയിലിനിന്നും പുറത്തിറങ്ങിയ ഇയാളുമായി വന്ദന ബന്ധം തുടർന്നതാണ് പിതാവിനെ ചൊടിപ്പിച്ചത്.മകൾക്ക് ഇയാളുമായുള്ള ബന്ധം കുടുംബത്തിന് നാണക്കേടുണ്ടാക്കുമെന്ന് വിശ്വസിച്ച വിജയ കുമാർ ചൗബേ സുഹൃത്ത് അബ്ദുൽ മാനാനുമായി ചേർന്ന് മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മകൾ പ്രണയബന്ധം ഉപേക്ഷിക്കാനായി രാജസ്ഥാനിലെ മന്ത്രവാദിയെ കാണാൻ തീരുമാനിച്ചു. ഒരു കാർ വാടകക്കെടുത്ത് ഏപ്രിൽ 13 ന് ചൗബെയും മനാനും വന്ദനയും യാത്ര ആരംഭിക്കുകയും ചെയ്തു.
എന്നാൽ യാത്രക്കിടെ ബരാബങ്കിയിലെത്തിയപ്പോൾ കാർ നിർത്തി ഉറക്കത്തിലായിരുന്ന മകളെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ആളെ തിരിച്ചറിയാതിരിക്കാൻ ആസിഡൊഴിച്ച് മുഖം വികൃതമാക്കി.മൃതദേഹം ഉപേക്ഷിക്കുകയിരുന്നു. തിരികെയെത്തിയ ചൗബേ പോലീസിൽ പരാതിപ്പെട്ടു. അന്വേഷണം ഏറ്റെടുത്ത പോലീസ് സമീപവാസികൾക്കിടയിൽ നടത്തിയ അന്വേഷണത്തിലാണ് ഏപ്രിൽ 13 ന് രാജ്യസ്ഥാനിലേക്ക് ഇവർ ഒന്നിച്ച് യാത്ര ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് ഫോൺ കോളുകൾ പരിശോധിച്ച പോലീസ് യാത്രയിലെ പദ്ധതികളും തിരിച്ചറിഞ്ഞു. നിലവിൽ വിജയ് കുമാർ ചൗബെയും അബ്‌ദുൾ മാനനും പോലീസ് കസ്റ്റഡിയിലാണ്.
.jpg)

