തെലുങ്കാനയിൽ പിതാവ് മൂന്ന് പെൺകുട്ടികളെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊന്നു

DE

കുട്ടികളുടെ പിതാവ് ഇവരെ റിസർവോയറിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

തെലുങ്കനായിൽ പിതാവ് മൂന്ന് പെൺകുട്ടികളെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊന്നു.കാമറെഡ്ഡി ജില്ലയിൽ എട്ട്, ഏഴ്, അഞ്ച് വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ പിതാവ് ഇവരെ റിസർവോയറിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

tRootC1469263">

രാവിലെ പിതാവിനോടൊപ്പം പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോയ കുട്ടികള്‍ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങള്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

കുട്ടികളെ കണ്ടെത്താനാകാതെ വന്നതോടെ പോലീസില്‍ വിവരമറിയിക്കുകയും, മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച്‌ നടത്തിയ വിശദമായ തിരച്ചിലിനൊടുവില്‍ റിസർവോയറില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. നിലവില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. 

Tags