രണ്ട് വയസുകാരിയുമായി പിതാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

death

കോവിഡ് ബാധിച്ച സമയത്ത് രാഹുലിന് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു, ഇതിനു പിന്നാലെ ഇയാള്‍ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

ഡല്‍ഹി :  രണ്ട് വയസുകാരിയുമായി പിതാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു..ഗുരുഗ്രാമിലാണ് സംഭവം. ഡല്‍ഹി നങ്ക്ലോയി സ്വദേശി രാഹുല്‍ വിജയനും (35)മകള്‍ക്കുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ടവര്‍ 9ല്‍ താമസിക്കുന്ന രാഹുല്‍ ടവര്‍ 5നു മുകളില്‍ കയറിയാണ് ജീവനൊടുക്കിയത.രാവിലെ ഭാര്യ നീതു ദാഹിയ വീട്ടില്‍ പാചകം ചെയ്യുന്നതിനിടെയാണ് രാഹുല്‍ മകള്‍ വാമികയേയും കൊണ്ട് സൊസൈറ്റി പാര്‍ക്കിലേക്ക് പോയത്.

tRootC1469263">

കോവിഡ് ബാധിച്ച സമയത്ത് രാഹുലിന് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു, ഇതിനു പിന്നാലെ ഇയാള്‍ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. 2014ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് 11വയസുള്ള മറ്റൊരു മകള്‍ കൂടിയുണ്ട്. രണ്ടു മാസം മുന്‍പാണ് ഇവര്‍ ഇവിടെ താമസമാക്കിയത്. കിരാരിയില്‍ ഒരു സ്വകാര്യ സ്കൂള്‍ നടത്തുകയാണ് രാഹുല്‍.

Tags