രണ്ടുവയസുകാരിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അച്ഛന്‍ 23ാം നിലയില്‍ നിന്ന് ചാടി മരിച്ചു
ഡല്‍ഹി നങ്ക്‌ലോയി സ്വദേശി രാഹുല്‍ വിജയനും മകള്‍ക്കുമാണ് ദാരുണ മരണം സംഭവിച്ചത്.
രണ്ടുവയസുകാരിയായ മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പിതാവ് ഫ്‌ളാറ്റ് സമുച്ചയത്തിലെ 23ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഗുരുഗ്രാമിലാണ് സംഭവം. ഡല്‍ഹി നങ്ക്‌ലോയി സ്വദേശി രാഹുല്‍ വിജയനും മകള്‍ക്കുമാണ് ദാരുണ മരണം സംഭവിച്ചത്.
ടവര്‍ 9ല്‍ താമസിക്കുന്ന രാഹുല്‍ ടവര്‍ 5ന് മുകളില്‍ കയറിയാണ് ജീവനൊടുക്കിയത്.ഇതു പൊലീസില്‍ സംശയമുണ്ടാക്കുന്നുണ്ട്. കോവിഡ് ബാധിച്ച സമയത്ത് രാഹുലിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. പിന്നാലെ ഇയാള്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. രാവിലെ ഭാര്യ നീകു ദാഹിയ വീട്ടില്‍ പാചകം ചെയ്യുന്നതിനിടെയാണഅ രാഹുല്‍ മകള്‍ വാമികയേയും കൊണ്ട് സൊസൈറ്റി പാര്‍ക്കിലേക്ക് പോയത്. പിന്നീട് ടവര്‍ 5ന്റെ 23ാം നിലയിലെത്തി കുഞ്ഞിനെയും കൊണ്ട് താഴേക്കു ചാടുകയായിരുന്നു.
2014 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് 11 വയസ്സുള്ള മറ്റൊരു മകള്‍ കൂടിയുണ്ട്. രണ്ടു മാസം മുമ്പാണ് ഇവര്‍ ഇവിടെ താമസമാക്കിയത്. കിരാരിയില്‍ സ്വകാര്യ സ്‌കൂള്‍ നടത്തുകയാണ് രാഹുല്‍.
കുടുംബത്തിന് പരാതിയില്ലെങ്കിലും അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
.jpg)


