ഗുജറാത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അച്ഛനും മകളും വെന്തുമരിച്ചു

The young man's head caught fire while repairing a car in Malappuram

സുരേന്ദ്രനഗർ: ദ്വാരക-ലിംബ്ഡി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അച്ഛനും മകളും വെന്തുമരിച്ചു. രഞ്ജിത്പാർ സ്വദേശികളായ വല്ലഭായി സുവ, മകൾ ഹീരാൾബെൻ സുവ എന്നിവരാണ്  മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന വല്ലഭായിയുടെ ഭാര്യ സതിബെൻ സുവ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഷോർട്ട് സർക്കീട്ടാണ് കാറിന് തീപിടിക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓട്ടത്തിനിടയിൽ പെട്ടെന്ന് പടർന്ന തീ വാഹനത്തിനുള്ളിലേക്ക് ആളിപ്പടരുകയായിരുന്നു.

ഇതോടെ കാറിന്റെ സെൻട്രൽ ലോക്കിങ് സംവിധാനം തകരാറിലാവുകയും ഡോറുകൾ തുറക്കാൻ കഴിയാതെ അച്ഛനും മകളും വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോവുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സതിബെന്നിനെ ഉടൻ തന്നെ ഖംഭാലിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags