കര്‍ഷക നേതാക്കളെ കസ്റ്റഡിയിലെടുത്ത് പഞ്ചാബ് പൊലീസ്; നേതാക്കളെ അറസ്റ്റ് ചെയ്തു

farmers strike
farmers strike

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിര്‍ത്തിയിലേക്ക് ബാരിക്കേഡുകള്‍ മറികടന്ന് മാര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം കര്‍ഷകര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

tRootC1469263">

സംഘര്‍ഷത്തെത്തുടര്‍ന്ന്, ഖനൗരി അതിര്‍ത്തിയിലും പഞ്ചാബിലെ സംഗ്രൂര്‍, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. മുന്‍കരുതല്‍ നടപടിയായി ഖനൗരി അതിര്‍ത്തിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

അതേസമയം,ശംഭു അതിര്‍ത്തിയിലെ സമരപ്പന്തലില്‍ നിന്ന് കര്‍ഷകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. സമരപ്പന്തലിലെ ഫാന്‍ അടക്കമുള്ള സൗകര്യങ്ങളും പൊലീസ് നീക്കി.

Tags