മഹാരാഷ്ട്രയില്‍ ലോങ് മാര്‍ച്ചിനിടെ കര്‍ഷകന്‍ മരിച്ചു

മഹാരാഷ്ട്രയില്‍ ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകന്‍ മരിച്ചു. പുന്തലിക് ജാദവ് ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താനേ ജില്ലയിലെ ഷഹാപൂര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനത്തെ തുടര്‍ന്ന് ലോങ്ങ് മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. താനെ ജില്ലയില്‍ പ്രവേശിച്ച കര്‍ഷകര്‍ പിന്നീട് മുന്നോട്ട് നീങ്ങാതെ അവിടെ തന്നെ തങ്ങുകയാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന മുഖ്യമന്ത്രി ഏക്‌നാഥ് ശിന്‍ഡെയുടെ ഉറപ്പിനെ തുടര്‍ന്നാണ് ഇത്. സഭയില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉറപ്പ് പാലിക്കും വരെ തിരികെ പോവില്ലെന്ന് കിസാന്‍ സഭ പറയുന്നു. വാഗ്ദാനം ഉത്തരവായി ഇറങ്ങുന്നില്ലെങ്കില്‍ ഇപ്പോഴത്തെ സ്ഥലത്ത് നിന്ന് ലോങ് മാര്‍ച്ച് പുനരാരംഭിക്കും.