ആരാധകന്‍ ഫ്ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി തിരിഞ്ഞോടി വിജയ്

vijay

കന്യാകുമാരിയിലായിരുന്നു വിജയ്യുടെ പ്രചരണം.

 ടിവികെ അധ്യക്ഷന്‍ വിജയ്യുടെ പ്രചരണ റാലിക്കിടെയുള്ള വീഡിയോ വൈറലാകുന്നു. പ്രചാരണത്തിനിടെ സൈക്കിള്‍ ചവിട്ടിയെത്തിയ വിജയ്യുടെ അടുത്തേക്ക് ഒരു ആരാധകന്‍ ബോള്‍ എറിയുന്നതും വിജയ് സൈക്കിളില്‍ നിന്നും ഇറങ്ങി തിരിഞ്ഞോടുന്നതുമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കന്യാകുമാരിയിലായിരുന്നു വിജയ്യുടെ പ്രചരണം.

ബോംബെന്ന് കരുതിയാണോ വിജയ് തിരിഞ്ഞോടിയത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബോള്‍ അടുത്തെത്തിയതിന് പിന്നാലെ വിജയ് സൈക്കിളില്‍ നിന്നും ഇറങ്ങി തിരിഞ്ഞോടുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും കൂടുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വിജയ് കാരവനിലേക്ക് കയറുകയാണ്. അതേസമയം ആരാധകര്‍ ചുറ്റും കൂടിയതിനിലാണ് താരം പിന്തിരിഞ്ഞതെന്ന് ചിലര്‍ വാദിക്കുന്നു.

Tags